Recent-Post

കർഷക കോൺഗ്രസ് സമ്മേളനവും മെമ്പർഷിപ്പ് വിതരണവും



ആനാട്: കർഷക കോൺഗ്രസ് ആനാട് മണ്ഡലം സമ്മേളനവും മെമ്പർഷിപ്പ് വിതരണവും സംസ്ഥാന ജനറൽ സെക്രട്ടറി വള്ളക്കടവ് സുധീർ ഉദ്ഘാടനം ചെയ്തു. കർഷകരിൽ നിന്നും സിവിൽ സപ്ലൈസ് സംഭരിച്ച നെല്ലിന്റെ വില യഥാസമയം നൽകാത്തതിനാലുള്ള കടബാധ്യതയിൽ ആത്മഹത്യ ചെയ്ത കെ. ആർ രാജപ്പൻ എന്ന കർഷകന്റെ കുടുംബത്തിന്റെ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് മണ്ഡലം കമ്മിറ്റി പ്രമേയത്തിൽ ആവശ്യപ്പെട്ടു.



മണ്ഡലം പ്രസിഡന്റ് സി ഡി വിനോദ് അദ്ധ്യക്ഷനായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി ആനാട് ജയചന്ദ്രൻ, രാകേഷ് കമൽ, സുനിതാ വിജയൻ, സമീർ രണ്ടുനിലയിൽ, റെജി ബെന്നറ്റ്, ജെ എസ് ഷിജു, അരൂൺ, സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments