Recent-Post

ആനക്കൊമ്പുമായി വിതുര സ്വദേശി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ



പീരുമേട്: വിൽപനയ്ക്കായി സൂക്ഷിച്ച ആനക്കൊമ്പുകളുമായി രണ്ടു പേർ വനംവകുപ്പിന്റെ പിടിയിലായി. വിതുര സ്വദേശി ഉഷസ്സ് ഭവനിൽ ശ്രീജിത്ത്, പരുന്തുംപാറ ഗ്രാമ്പി സ്വദേശി വിഷ്ണു, പരുന്തും പാറ ഗ്രാമ്പി സ്വദേശി ഷാജി എന്നിവരെയാണ് വനംവകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ രണ്ട് ആനക്കൊമ്പുകൾ ഉണ്ടെന്ന് ഇന്റലിജൻസ് വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് കൊമ്പുകൾ വാങ്ങാനെന്ന വ്യാജേന വനപാലകർ യുവാക്കളുമായി സംസാരിച്ചു. ഇതിനു ശേഷം വില ഉറപ്പിക്കുന്നതിനായി ആനക്കൊമ്പുകൾ കാണണം എന്നാവശ്യപ്പെട്ടു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 




രണ്ട് കിലോഗ്രാം തൂക്കം വരുന്ന ആനക്കൊമ്പുകൾ കാണിക്കാൻ എത്തിയ ഇരുവരെയും മുണ്ടക്കയം ഫ്ലയിങ് സ്ക്വാഡ്, എരുമേലി റേഞ്ച് ഉദ്യോഗസ്ഥർ, ഇന്റലിജൻസ് വിഭാഗം എന്നിവർ ചേർന്നു കസ്റ്റഡിയിലെടുത്തു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായും അന്വേഷണം തുടരുമെന്നും എരുമേലി റേഞ്ച് ഓഫിസർ വി.ആർ.ജയൻ പറഞ്ഞു.



Post a Comment

0 Comments