Recent-Post

മുഖവൂർ മഹാവിഷ്ണു സ്വാമിക്ഷേത്രത്തിലെ ദശാവതാര ചിത്രങ്ങൾ മിഴിതുറന്നു



 

കരുപ്പൂര്: മുഖവൂർ മഹാവിഷ്ണു സ്വാമിക്ഷേത്രത്തിലെ ദശാവതാര ചിത്രങ്ങൾ മിഴിതുറന്നു. പുതുതായി നിർമിച്ച മുഖമണ്ഡപത്തിലാണ് മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങൾ വരച്ചിരിക്കുന്നത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 




ഭക്തരുടെ ആവശ്യപ്രകാരമാണ് ക്ഷേത്രക്കമ്മിറ്റി ചിത്രരചനയ്ക്കു മുന്നിട്ടിറങ്ങിയത്. പ്രിൻസ് തോന്നയ്ക്കൽ ആണ് ഭഗവാന്റെ ദശാവതാരങ്ങൾ ചുവരിൽപ്പകർത്തിയത്. മത്സ്യവും കൂർമവും വരാഹവും നരസിംഹവും പുരാതന ചിത്രകലയിൽ തിളങ്ങുമ്പോൾ നരസിംഹവും വാമനനും പരശുരാമനും ശ്രീരാമനും ശ്രീകൃഷ്ണനുമെല്ലാം പുതിയകാലത്തിന്റെ വർണക്കൂട്ടുകളുടെ പൂർണതയിൽ പ്രതിഫലിക്കുന്നു.


കരുപ്പൂര് സ്വദേശിയും ക്ഷേത്രക്കമ്മിറ്റിയുടെ മുൻ സെക്രട്ടറിയുമായ ലിജിൻ ആണ് ചിത്രം വരയ്ക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം നൽകിയത്. ജന്മാഷ്ടമിദിനമായ ബുധനാഴ്ച രാവിലെ 9-ന് പമ്പ ഗണപതിക്ഷേത്രത്തിലെ മേൽശാന്തി എസ്.എസ്.നാരായണൻ മിഴിതുറക്കൽ ചടങ്ങിനു ഭദ്രദീപം തെളിച്ചു.


ക്ഷേത്രമേൽശാന്തി രാജേഷ്ശർമ്മ, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കെ.കെ.രമേശ്, സെക്രട്ടറി കെ.ഹരിഹരൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നൂറുകണക്കിനു ഭക്തരാണ് മിഴിതുറക്കൽ ചടങ്ങിനെത്തിയത്.



Post a Comment

0 Comments