Recent-Post

സി.സി.ടി.വി കാമറകൾ മോഷ്ടിച്ചയാളെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു



നെടുമങ്ങാട്: സ്വകാര്യ സ്ഥാപനത്തിലെ സി.സി.ടി.വി കാമറകൾ മോഷ്ടിച്ചയാളെ അറസ്റ്റ് ചെയ്തു. ഇരിഞ്ചയം പ്ലാവറ മണയ്ക്കാലിൽ വീട്ടിൽ രമേശി(46) നെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



വേട്ടമ്പള്ളി സ്വദേശിയായ അരുണിന്റെ വേങ്കവിള ജങ്ഷനിലുള്ള പഞ്ചമി കളക്ഷൻ എന്ന സ്ഥാപനത്തിന്റെ പുറത്ത് സ്ഥാപിച്ചിരുന്ന കാമറകളാണ് ഇയാൾ കവർന്നത്. പ്രതിയുടെ ദൃശ്യങ്ങൾ ഹാർഡ് ഡിസ്കിൽനിന്ന് കണ്ടെടുത്തു. സംഭവദിവസം തൊട്ടടുത്തുള്ള ജി. വേലപ്പൻ നായരുടെ പറമ്പിലെ വാഴകൾ നശിപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
 

നെടുമങ്ങാട് എസ്.എച്ച്.ഒ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ എസ്.ഐമാരായായ ശ്രീലാൽചന്ദ്രശേഖർ, സുജിത്, ഷറഫുദ്ദീൻ, എസ്.സി.പി.ഒ വിജി എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Post a Comment

0 Comments