Recent-Post

വർക്കല ഹെലിപാടിന് സമീപം കാർ അപകടത്തിൽപ്പെട്ടു


വർക്കല: വർക്കല ഹെലിപ്പാട് പ്രകൃതി ചികിത്സാ കേന്ദ്രത്തിന് സമീപം നടപ്പാതയിൽ കാർ അപകടത്തിപ്പെട്ടു. പുലർച്ചെ 2 മണിയോടെയാണ് അപകടം. കഴക്കൂട്ടം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാർ നടപ്പാതയിലെ പടികളിലൂടെ ഇടിച്ചിറങ്ങിയാണ് അപകടം ഉണ്ടായത്. ഗൂഗിൾ മാപ്പ് നോക്കിയാണ് തങ്ങൾ വന്നത് എന്ന് യുവാക്കൾ പറയുന്നു.


രാത്രിയിൽ റോഡിൽ സൈൻ ബോർഡുകളും ലൈറ്റുകളും ഇല്ലാത്തതാണ് അപകടത്തിന് വഴിതെളിച്ചത്. തടിയും കല്ലുകളും ഉപയോഗിച്ച് യുവാക്കൾ കാർ മുകളിലേക്ക് കയറ്റാൻ ശ്രമിച്ചിരുന്നു. റോഡിരികിൽ കച്ചവടക്കാരായ അന്യസംസ്ഥാനകുടുംബങ്ങളും താമസിക്കുന്നുണ്ട്. വാഹനങ്ങൾ വരാത്ത ഇടമായതിനാൽ കൊച്ചു കുട്ടികൾ നടപ്പാതയിൽ കളിക്കുന്ന ഇടം കൂടിയാണ്.

ഹെലിപ്പാട് നിന്നും പാപനാശത്തേയ്‌ക്ക് സഞ്ചാരികൾ ഇറങ്ങുന്ന പ്രധാന പാതയാണിത്. സഞ്ചാരികൾ രാവിലെ മുതൽ സജീവമായതോടെ ഇവർക്ക് ഇതുവഴി കടന്ന് പോകുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

പൊലീസും ഫയർഫോഴ്‌സും രാത്രി തന്നെ എത്തിയിരുന്നെങ്കിലും കാർ മാറ്റുന്നതിന് നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. ടൂറിസം മേഖലയിൽ മതിയായ വെളിച്ചമോ സൈൻ ബോർഡ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനമോ ഒരുക്കുന്നില്ല എന്നത് പ്രദേശത്തെ പ്രധാന പ്രശ്നമാണ്.


Post a Comment

0 Comments