പേപ്പാറ: പേപ്പാറഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടൂർ വാലിപ്പറ സ്വദേശി പ്രവീണിന്റെ(26) മൃതദേഹം ആണ് കണ്ടെത്തിയത്. രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ രാത്രി ഏഴ് മണിയോട് കൂടി ആണ് പ്രവീണിനെ കാണാതായത്. പേപ്പാറ ഡാമിന് സമീപം പാറമടയിലെ കയത്തിൽപ്പെടുകയായിരുന്നു പ്രവീൺ.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
കോട്ടൂർ മുളമൂട് സ്വദേശികളായ സുരേഷ്, ശരത്, രതീഷ് എന്നിവർ മീൻ പിടിക്കാനായി പോകുമ്പോൾ മാങ്കോട് ഭാഗത്ത് നിന്നും പ്രവീണും ഇവർക്കൊപ്പം കയറി. മദ്യലഹരിയിൽ ആയതിനാൽ സ്കൂട്ടറിൽ നിന്നും പ്രവീണിനോട് ഇറങ്ങാൻ പറഞ്ഞെങ്കിലും ഇയാൾക്കൂട്ടാക്കിയില്ലന്ന് ഒപ്പം ഉണ്ടായിരുന്ന സുരേഷ് പറഞ്ഞു. മീൻ പിടിച്ചു കഴിഞ്ഞ ശേഷം തിരികെ മടങ്ങുന്ന സമയത്ത് പ്രവീൺ ഡാമിൽ ഇറങ്ങി നീന്തുകയായിരുന്നു. നീന്തി മറുഭാഗത്ത് എത്തുന്നതിന് മുന്നേ ഇയാൾ വെള്ളതിൽ താഴ്ന്നു പോയി. ഒപ്പം ഉണ്ടായിരുന്നവർ ഡാമിലിറങ്ങി രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരന്നു. മൃതദേഹം വിതുര ആശുപത്രിയിലേക്ക് മാറ്റി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.