പൊന്മുടി: പൊന്മുടിയിൽ നിന്നു പുതിയ നിഴൽത്തുമ്പിയെ കണ്ടെത്തി. ഇതോടെ സംസ്ഥാനത്തു കണ്ടെത്തിയ തുമ്പി ഇനങ്ങളുടെ എണ്ണം 182 ആയി. പൊടി നിഴൽത്തുമ്പി (Armageddon Reedtail) എന്നു പേരിട്ട പുതിയ തുമ്പിയെ കണ്ടെത്തിയതു ഫൊട്ടോഗ്രഫറും തുമ്പിനിരീക്ഷകനുമായ ആര്യനാട് സ്വദേശി റെജി ചന്ദ്രൻ, പുണെയിലെ എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ പങ്കജ് കൊപാർഡേ, ആരാജുഷ് പയ്‌ര, അമേയ ദേശ്പാണ്ഡേ എന്നിവർ ചേർന്നാണ്. Protosticta armageddonia എന്നാണു തുമ്പിയുടെ ശാസ്ത്ര നാമം. മറ്റൊരു പ്രോജക്ടിന്റെ ഭാഗമായി പശ്ചിമഘട്ടത്തിലെ തുമ്പികളെക്കുറിച്ച് പഠനം നടത്തുന്നതിനിടെയാണു പുതിയ കണ്ടെത്തൽ. സമുദ്ര നിരപ്പിൽ നിന്നു 900 മീറ്റർ ഉയരത്തിലാണ് പൊടിനിഴൽത്തുമ്പിയെ കണ്ടെത്തിയത്.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

പുതിയ തുമ്പിയെ കണ്ടെത്തിയതിനെക്കുറിച്ചുള്ള ലേഖനം ഇന്റർനാഷനൽ ജേണൽ ഓഫ് ഓഡനറ്റോളജിയിൽ പ്രസിദ്ധീകരിച്ചു. കേരളത്തിൽ ഇതുവരെ 15 ഇനം നിഴൽത്തുമ്പികളെയാണ് കണ്ടെത്തിയിട്ടുള്ളത്. മറ്റു നിഴൽത്തുമ്പികളുമായി താരതമ്യം ചെയ്യുമ്പോൾ വലുപ്പം തീരെ കുറവായതിനാലാണ് പുതിയ തുമ്പിക്കു പൊടിനിഴൽത്തുമ്പി എന്നു പേരു നൽകിയത്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.