
നെടുമങ്ങാട്: പട്ടികജാതി വിദ്യാർഥികൾക്ക് പഠനമുറികൾക്കായി അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ്, സ്പെഷ്യൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ അഞ്ചുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. 30 ആണ് അവസാന തീയതി. ഒരുലക്ഷം രൂപവരെ കുടുംബവരുമാനമുള്ളവരും 800 ചതുരശ്രയടിയിൽ താഴെ വിസ്തീർണമുള്ള വീടുകളിൽ താമസിക്കുന്നവരുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

വെള്ളനാട്, നെടുമങ്ങാട്, വാമനപുരം ബ്ലോക്കുകൾ, നെടുമങ്ങാട് നഗരസഭ എന്നിവിടങ്ങളിലെ കുട്ടികൾക്ക് അപേക്ഷിക്കാം. ഗ്രാമസഭാ ലിസ്റ്റിൽ പേരില്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി, പട്ടികജാതി വികസന വകുപ്പ് ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.