Recent-Post

സ്വകാര്യ വ്യക്തികൾ കൈയേറിയ മിച്ചഭൂമി തിരിച്ചുപിടിച്ച്‌ ആനാട്‌ പഞ്ചായത്ത്‌



 

ആനാട്: സ്വകാര്യ വ്യക്തികൾ കൈയേറി 20 വർഷത്തോളം ഉപയോഗിച്ച രണ്ടേക്കറോളം വരുന്ന മിച്ചഭൂമി തിരിച്ചുപിടിച്ച്‌ ആനാട്‌ പഞ്ചായത്ത്‌. കല്ലിയോട് വാർഡിൽ ഉൾപ്പെട്ട ജംസ് വില്ലേജിന് സമീപം 1.98 ഏക്കർ ഭൂമിയാണ്‌ പഞ്ചായത്ത് തിരിച്ചുപിടിച്ചത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



വാർഡ്‌ മെമ്പർ സജിം കൊല്ലയുടെയും പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌ ശൈലജയുടെയും നിയമപോരാട്ടമാണ്‌ വിജയത്തിനുപിന്നിൽ. പഞ്ചായത്ത്‌ രേഖയിൽ പ്രദേശത്ത് രണ്ടേക്കറോളം മിച്ചഭൂമിയുണ്ട്‌ എന്ന്‌ മനസ്സിലാക്കിയാണ്‌ ഇരുവരും നിയമ പോരാട്ടം ആരംഭിച്ചത്‌. പ്രദേശം സ്വകാര്യഭൂമിയാണ്‌ എന്ന്‌ നാട്ടുകാർപോലും വിശ്വസിച്ചിരുന്നു.


ഡി കെ മുരളി എംഎൽഎയുടെ സഹായത്തോടെ മിച്ചഭൂമിയുടെ രേഖകൾ കണ്ടെത്തി. റവന്യു വകുപ്പിന്റെ പിന്തുണയും നിയമപോരാട്ടത്തിന്‌ ഗുണമായി. റവന്യു അധികൃതർ ഭൂമി അളന്നു തിട്ടപ്പെടുത്തി അതിർത്തി രേഖപ്പെടുത്തി.

Post a Comment

0 Comments