
നെടുമങ്ങാട്: വാളിക്കോട് കടയ്ക്കുനേരെ അജ്ഞാത സംഘം ബോംബെറിഞ്ഞു. വാളിക്കോട് ജങ്ഷനിലെ ഷെർഷാദിൻ്റെ ബേക്കറിക്കു നേരെയാണ് രാത്രി 11.30 മണിയോടെ ഒരുസംഘം ബോംബെറിഞ്ഞത്. വൈകുന്നേരം ഈ ബേക്കറിക്ക് സമീപത്തുവെച്ച് മണക്കോട്, നെട്ട ഭാഗത്തുള്ള ചിലരുമായി സംഘർഷം ഉണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായി പതിനൊന്നാം കല്ലിൽവെച്ചു ഒരു ഓട്ടോറിക്ഷക്ക് നേരെയും ആക്രമണമുണ്ടായി. തുടർന്നാണ് കടക്കുനേരെ ബോംബെറുണ്ടായത്.


രാത്രി കട അടച്ചുകൊണ്ടിരുന്നപ്പോഴാണ് ബോംബെറിഞ്ഞത്. ഉഗ്ര സ്ഫോടനത്തോടെ കടക്കു മുന്നിൽ വീണ ബോംബ് പൊട്ടി. ഈ സമയം കടക്കുപുറത്ത് ആളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സംഭവത്തിൽ ആർക്കും പരിക്കുകളില്ല. ഈ പരിസരം കഞ്ചാവ് - മദ്യപാനികളുടെ താവളമാണെന്നും ഇവിടെ അക്രമണങ്ങൾ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.