Recent-Post

ജനകീയ ഹോട്ടലുകളിൽ ഉച്ചയൂണിന്‍റെ നിരക്ക് ഇനി മുതൽ 30 രൂപ


തിരുവനന്തപുരം: ജനകീയ ഹോട്ടലുകളിൽ ഉച്ചയൂണിന്‍റെ നിരക്ക് 30 രൂപ, പാർസൽ 35 രൂപ എന്നനിലയിൽ വില നിശ്ചയിക്കാൻ നിർദേശിച്ചതായി മന്ത്രി എം.ബി. രാജേഷ്‌ നിയമസഭയിൽ അറിയിച്ചു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



ഓരോ ജില്ലയിലും ജനകീയ ഹോട്ടലുകളിൽനിന്ന് വിതരണം ചെയ്യുന്ന ഉച്ചയൂണിന്‍റെ നിരക്ക് അതത് ജില്ല പ്ലാനിങ് കമ്മിറ്റി നേതൃത്വത്തിൽ കുടുംബശ്രീ ജില്ല മിഷനുമായി കൂടിയാലോചിച്ച്‌ നിശ്ചയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്‌.


സർക്കാർ സബ്‌സിഡിയിൽ ബാക്കി 41.09 കോടി രൂപ ഉടൻ വിതരണം ചെയ്യുമെന്നും 131.11 കോടി രൂപ സബ്‌സിഡിയായി ഇതിനകം വിതരണം ചെയ്‌തതായും പി. ഉബൈദുല്ലയുടെ സബ്‌മിഷന്‌ മന്ത്രി മറുപടി നൽകി.


Post a Comment

0 Comments