പാലോട്: പാലോട് നിന്നും 12.5 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. തൊളിക്കോട് സ്വദേശി ആഷിഖ് (27) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം റൂറൽ എസ്പിയുടെ ഷാഡോ ടീം ആണ് കഞ്ചാവ് പിടികൂടിയത്. സുഹൃത്തിന്റെ വീട്ടിൽ ഉറങ്ങുമ്പോഴാണ് ആഷിക്ക് പിടിയിലായത്.

ഒരു പൊതി 600 രൂപയ്ക്കാണ് ഇയാൾ വില്പന നടത്തിയിരുന്നത്. ആർമി സ്റ്റിക്കർ പതിച്ച കാർ ആയതിനാൽ ആർക്കും സംശയം തോന്നിയില്ല. 2022-ൽ എക്സൈസ് ഓഫീസറെ കൈയ്യിൽ കുത്തി പരിക്കേല്പ്പിച്ച സംഭവത്തിൽ പ്രതി കൂടിയാണ് ഇയാൾ. നെടുമങ്ങാട് എക്സൈസിൽ കഞ്ചാവ് കേസിലെ പ്രതി കൂടിയാണ്. 3 ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് ഇയാളിൽ നിന്നും പിടികൂടിയത്. ഓണം പ്രമാണിച്ച് മലയോര മേഖലയിൽ വില്പന നടത്താൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

4 കെട്ടുകളിലായി കാറിന്റെ ഡിക്കിയിലെ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത് . തിരുവനന്തപുരത്ത് നിന്നും കെഎസ്ആർടിസി ബസിൽ പാലോട് എത്തിച്ചു. പാലോട് നിന്നും ഒരു കിലോമീറ്റർ മാറി ഇലവിൻകോണത്ത് ആർമി സ്റ്റിക്കർ ഒട്ടിച്ച കാറിൽ നിന്നാണ് 12.5 കിലോ കഞ്ചാവുമായി യുവാവിനെ ഷാഡോ ടീം പിടികൂടി പാലോട് പോലീസിന് കൈമാറിയത്.

ഒരു പൊതി 600 രൂപയ്ക്കാണ് ഇയാൾ വില്പന നടത്തിയിരുന്നത്. ആർമി സ്റ്റിക്കർ പതിച്ച കാർ ആയതിനാൽ ആർക്കും സംശയം തോന്നിയില്ല. 2022-ൽ എക്സൈസ് ഓഫീസറെ കൈയ്യിൽ കുത്തി പരിക്കേല്പ്പിച്ച സംഭവത്തിൽ പ്രതി കൂടിയാണ് ഇയാൾ. നെടുമങ്ങാട് എക്സൈസിൽ കഞ്ചാവ് കേസിലെ പ്രതി കൂടിയാണ്. 3 ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് ഇയാളിൽ നിന്നും പിടികൂടിയത്. ഓണം പ്രമാണിച്ച് മലയോര മേഖലയിൽ വില്പന നടത്താൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.