
ആനപ്പാറ: ആനപ്പാറയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വിളകൾ നശിപ്പിച്ചു. ആനപ്പാറ വാളേങ്കിയിൽ വെള്ളിയാഴ്ച പുലർച്ചെയോടെയാണ് കാട്ടാനശല്യമുണ്ടായത്. വാളേങ്കി കൃഷ്ണാലയത്തിൽ പ്രശാന്ത്കുമാറിന്റെ വീടിനോടു ചേർന്ന പുരയിടത്തിലാണ് ആനക്കൂട്ടമിറങ്ങിയത്. തെങ്ങുകൾ, കുലച്ച നാൽപതോളം വാഴകൾ, ഇടവിളകൾ തുടങ്ങിയ കൃഷികൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.