തിരുവനന്തപുരം: വിഎസ്എസ്‌സി പരീക്ഷാ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ കൂടി പിടിയിലായി. കോപ്പിയടിയില്‍ രണ്ട് ഹരിയാന സ്വദേശികളാണ് അറസ്റ്റിലായത്. സുമിത് (25), സുനില്‍ (25) എന്നിവരായിരുന്നു പൊലീസിന്റെ പിടിയിലായത്. അറസ്റ്റിലായ പ്രതികള്‍ ആള്‍മാറാട്ടം നടത്തിയാണ് പരീക്ഷ എഴുതിയതെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശികളായ നാലുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. തട്ടിപ്പിന് പിന്നില്‍ വന്‍സംഘമെന്ന് പൊലീസ് സംശയം.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

ഹരിയാനയില്‍നിന്ന് 469 പേരാണ് പരീക്ഷയെഴുതിയത്. തട്ടിപ്പിന് പിടിയിലായതും ഇതേ സംസ്ഥാനത്തുനിന്നുള്ളവരാണ്. ഇത്രയുമധികം പേര്‍ പരീക്ഷ എഴുതിയതിനാല്‍ തട്ടിപ്പ് വ്യാപകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. പിടിയിലായവര്‍ കൂലിക്ക് പരീക്ഷ എഴുതാനെത്തിയവരാണെന്നും ഇവരുടെ പിന്നില്‍ ഹരിയാണയിലെ കോച്ചിങ് സെന്ററാണെന്നുമാണ് പൊലീസിന്റെ നിഗമനം.

കോച്ചിങ് സെന്റര്‍ ഉടമ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് വന്‍തുക വാങ്ങും. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാന്‍ സംഘത്തെ നിയോഗിക്കും. ഈ സംഥത്തില്‍പ്പെട്ടവരാണ് തിരുവനന്തപുരത്ത് പിടിയിലായത്. ആള്‍മാറാട്ട സംഘത്തിന് പരീക്ഷ നടക്കുന്ന സ്ഥലങ്ങളിലേക്ക് വിമാനടിക്കറ്റ് അടക്കം എടുത്തു നല്‍കുന്നതാണ് രീതിയെന്നുമാണ് പൊലീസ് കണ്ടെത്തല്‍.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.