
കോവളം: വീടിനടുത്ത് കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്തതിന് ഗൃഹനാഥനെ പതിനാറുകാരൻ അടക്കമുളള യുവാക്കൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. കെ.എസ്. റോഡ് വേടർകോളനി ഒലിപ്പുവിള വീട്ടിൽ ബേബി സദനത്തിൽ രാഹുൽ(22) പാറവിള വീട്ടിൽ ജിത്തു(24) പതിനാറുകാരൻ അടക്കം മൂന്നുപേരെയാണ് കോവളം പൊലീസ് അറസ്റ്റുചെയ്തത്.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക



കോവളം കെ.എസ്.റോഡ് വേടർ കോളനിയിൽ സുചീന്ദ്രനെ(40) ആണ് സംഘം ആക്രമിച്ചത്. കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചും കല്ലുകൊണ്ട് ശരീത്തിലിടിച്ചുമാണ് പ്രതികള്‍ സുചീന്ദ്രനെ പരുക്കേൽപ്പിച്ചത്. വെളളിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ സുചീന്ദ്രന്റെ പരാതി പ്രകാരം കോവളം പൊലീസ് കേസെടുക്കുകയായിരുന്നു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.