

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പരിഹാരം കാണാനായി എന്ത് നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. ഈ മാസം 25 നു മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിന് പിന്നാലെ വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയിലേയ്‌ക്ക് വിടുകയായിരുന്നു.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

നിലവിലെ പ്രതിസന്ധി പരിഹരിക്കാനായി കൂടിയ വിലയ്‌ക്ക് വൈദ്യുതി പുറത്തുനിന്ന് വാങ്ങുകയാണ് ഒരു പരിഹാര മാർഗം. അല്ലെങ്കിൽ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തുന്നതാണ് ബോർഡിന് മുൻപിലുള്ള മറ്റൊരു മാർഗം. ഇതിൽ ഏത് തിരഞ്ഞെടുക്കണമെന്ന കാര്യത്തിലായിരിക്കും മുഖ്യമന്ത്രിയുടെ തീരുമാനം.
എന്നാൽ പുറത്ത് നിന്ന് കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങുന്നതിലൂടെ പ്രതിദിനം 10 കോടി രൂപയുടെ നഷ്ടമുണ്ട്. ദീർഘകാല കരാർ റദ്ദാക്കിയതുമൂലം 450മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് കുറഞ്ഞത്. ഇതിൽ 200മെഗാവാട്ട് താത്ക്കാലികാടിസ്ഥാനത്തിൽ കിട്ടുന്നുണ്ട്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാൽ കടുത്ത നിയന്ത്രണം വേണ്ടിവരുമെന്നും ചാർജ് വർദ്ധനവുണ്ടായേക്കാമെന്നുമാണ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചത്. എത്ര രൂപയ്‌ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ചാർജ് വർദ്ധന. നിലവിലെ സാഹചര്യത്തിൽ ഹ്രസ്വകാല കരാർ വൈദ്യുതി കിട്ടിത്തുടങ്ങുകയോ മഴ പെയ്യുകയോ ചെയ്യുന്നതുവരെ പവർ കട്ട് തുടരേണ്ടിവരും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.