Recent-Post

കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം നൽകുന്നതിൽ സംസ്ഥാന സർക്കാർ സമ്പൂർണ്ണ പരാജയം - പട്ടികജാതി മോർച്ച





തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം നൽകുന്നതിൽ സംസ്ഥാന സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് ബിജെപി ജില്ലാ സെക്രട്ടറി മുളയറ രതീഷ്. പട്ടികജാതി മോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ആലുവയിൽ കൊല്ലപ്പെട്ട ചാന്ദിനി അനുസ്മരണ പരിപാടിയിൽ സംസാരിയ്ക്കുകയായിരുന്ന അദ്ദേഹം. കേരളത്തിലേയ്ക്ക് വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിൽ പോലീസും തൊഴിൽ വകുപ്പും സർക്കാരും പരാജയപ്പെട്ടതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ആലുവയിലെ ചാന്ദിനി.


പട്ടികജാതി മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് പാറയിൽ മോഹനൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സ്വപ്നജിത്ത് സംസാരിച്ചു. മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരയ നിശാന്ത് വഴയില, മഹേഷ്, ഭാരവാഹികളായ കരുമ്പുക്കോണം സിജു, പുഞ്ചക്കരി രതീഷ്, കൈമനം മനോജ്, കുമാരി, മഞ്ജു, അജിത്ത്, എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments