Recent-Post

സദ്ഭാവന ദിനാചരണം സംഘടിപ്പിച്ചു






മൂഴി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം നെഹ്റു യുവ കേന്ദ്രയുടെ സഹകരണത്തോടെ "യുവ സംവാദ് ഇന്ത്യ"പരിപാടിയുടെ ഭാഗമായി സദ്ഭാവന ദിനാചരണ സെമിനാറും, ദൃഢപ്രതിജ്ഞയും, ടിപ്പു കൾച്ചറൽ സൊസൈറ്റിയിൽ സംഘടിപ്പിച്ചു. ദൃഢപ്രതിജ്ഞയ്ക്ക് സൊസൈറ്റി ചെയർമാനും മാധ്യമപ്രവർത്തകനുമായ മൂഴിയിൽ മുഹമ്മദ് ഷിബു നേതൃത്വം നൽകി.




മുഹമ്മദ് ഇല്യാസ് പത്താംകല്ല് അധ്യക്ഷത വഹിച്ചു. ഡോക്ടർ ചന്ദ്രശേഖരൻ, കേരള സർക്കാർ പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രം ഡെവലപ്മെന്റ് കമ്മിറ്റി അംഗം പുലിപ്പാറ യൂസഫ്, വി എസ് അനിതകുമാരി, എൻ എം. റംല ബീവി, പി സുമതി, അഭിഷേക് വിനോദ്, ശുഭ എസ്, സുനിജ എസ്, എന്നിവർ സംസാരിച്ചു.


Post a Comment

0 Comments