Recent-Post

നെടുമങ്ങാട് "ഓണോത്സവം"; നടൻ നിവിൻ പോളി മുഖ്യാതിഥി



നെടുമങ്ങാട്
: സംസ്ഥാന സർക്കാരിന്റെയും നെടുമങ്ങാട് നഗരസഭയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഓണോത്സവം - നാളെ വൈകിട്ട് 4 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ അടൂർ പ്രകാശ് എംപിയും നടൻ നിവിൻ പോളിയും മുഖ്യാതിഥികളാകും.


തുടർന്ന് പഞ്ചാരിമേളവും പിന്നണി ഗായകൻ അതുൽ നറുകര നയിക്കുന്ന മ്യൂസിക് ബാന്റും നടക്കും. ആയിരങ്ങൾ അണിനിരന്ന വിളംബര ഘോഷയാത്രയ്ക്ക് പിന്നാലെ, ആവേശം തല്ലിയ അഖില കേരള വടംവലി മത്സരം ഇന്നലെ പ്രധാന വേദിയായ കല്ലിംങൽ ഗ്രൗണ്ടിനെ ഇളക്കിമറിച്ചു. ജില്ലാ വടംവലി അസോസിയേഷൻ നേതൃത്വം നൽകിയ വടം വലി മത്സരത്തിൽ എട്ടു ടീമുകളാണ് ഏറ്റുമുട്ടിയത്.

Post a Comment

0 Comments