Recent-Post

ദേശീയപാത 66; നിർമാണം അതിവേ​ഗം മുന്നോട്ട്



 

തിരുവനന്തപുരം: ദേശീയപാത 66 വികസനം 2024ൽ പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ നിർമാണം അതിവേ​ഗം മുന്നോട്ട്. നീലേശ്വരം ടൗൺ റെയിൽവേ മേൽപ്പാലം, ഇടപ്പള്ളി---- –വൈറ്റില– അരൂർ, കാരോട്– മുക്കോല, മുക്കോല –കഴക്കൂട്ടം, കഴക്കൂട്ടം ആകാശപ്പാത എന്നിങ്ങനെ അഞ്ച് റീച്ചുകൾ പൂർത്തിയായി. ബാക്കി 20 റീച്ചിന്റെയും പ്രവൃത്തി പുരോ​ഗമിക്കുകയാണ്. തലശേരി – മാഹി ബൈപാസ് 94 ശതമാനമായി. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


അഴിയൂർ – വെങ്ങളം, വെങ്ങളം – രാമനാട്ടുകര, ചെങ്കള – നീലേശ്വരം, തലപ്പാടി– ചെങ്കള, തളിപ്പറമ്പ് – മുഴുപ്പിലങ്ങാട്, രാമനാട്ടുകര – വളാഞ്ചേരി, വളാഞ്ചേരി– കാപ്പിരിക്കാട് തുടങ്ങി ഏഴ് റീച്ചുകളുടെ നിർമാണം 30 ശതമാനത്തിനു മുകളിലായി. 706.66 കിലോമീറ്ററിൽ ഏതാണ്ട് 600 കിലോമീറ്ററിന്റെയും നിർമാണം പുരോ​ഗമിക്കുന്നു. തുറവൂർ – അരൂർ എലവേറ്റഡ് ഹൈവേയും അതിവേ​ഗത്തിലാണ്. ആകെ 58,046.23 കോടിയുടെ പ്രവൃത്തികളാണ് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ദേശീയപാത അതോറിറ്റി നടത്തുന്നത്. 


ഭൂമി ഏറ്റെടുക്കുന്നതിന്‌ ആവശ്യമായ തുകയുടെ 25 ശതമാനം സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. അതിനായി ഇതുവരെ 5519 കോടി രൂപ ദേശീയപാത അതോറിറ്റിക്ക് നൽകി. കേരളത്തേക്കാൾ പലമടങ്ങ് ദേശീയപാത വികസനം നടക്കുന്ന സംസ്ഥാനങ്ങൾ പോലും നാമമാത്രമായ തുകയാണ് കേന്ദ്രത്തിന് കൈമാറിയത്. പ്രവൃത്തികൾ അവലോകനം ചെയ്യാൻ പാർലമെന്ററി സമിതി 21 മുതൽ സന്ദർശനം നടത്തും.

Post a Comment

0 Comments