
നെടുമങ്ങാട്: വികസിത ഭാരതം ലക്ഷ്യമിടുന്ന ഭാരതത്തിനു യുവതയുടെ പങ്കും ലക്ഷ്യവും നിർണായകമാണെന്ന് ഭാരത സർക്കാർ നെഹ്റു യുവ കേന്ദ്ര കേരള സോണൽ ഡയറക്ടർ എം അനിൽകുമാർ അഭിപ്രായപ്പെട്ടു. ഭാരത സർക്കാർ നടപ്പിലാക്കുന്ന "പാഞ്ച് പ്രാൺ" പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള യുവ സംവാദ് ഇന്ത്യ- 2047ന്റ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആനാട് ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന യുവ സംവാദം ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശൈലജ ഉദ്ഘാടനം ചെയ്തു.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക



മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ നെഹ്റു യുവ കേന്ദ്ര ജില്ലാ കോഡിനേറ്റർ ആർ. രജീഷ് കുമാർ, പ്രിൻസിപ്പൽ എസ് ദീപ്തി, ജനപ്രതിനിധികളായ ആനാട് ജയചന്ദ്രൻ, കെ.സോമശേഖരൻനായരും, പുലിപ്പാറ യൂസഫ്, ഷൈജു പരുത്തിക്കുഴി, മാധ്യമപ്രവർത്തകരായ സനു സത്യരാജ്, വിനായക് ശങ്കർ എന്നിവർ സംസാരിച്ചു. ഡോക്ടർ സാജൻ ശാന്തി ഗ്രാം, പുലിപ്പാറ മണികണ്ഠൻ, എസ് പി പ്രിജി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബ്രാഞ്ച് പ്രാണിന്റെ ഭാഗമായുള്ള ദേശീയ പതാക വിതരണം നെഹ്റു യുവ കേന്ദ്ര കേരള സോണൽ ഡയറക്ടർ എം അനിൽകുമാർ, എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ നിമ്മി ടീച്ചർക്ക് നൽകി ഉദ്ഘാടനം ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.