Recent-Post

ആശുപത്രി ജീവനക്കാരിയോട് മോശമായി സംസാരിച്ചയാളെ നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തു

 



നെടുമങ്ങാട്: ആശുപത്രി ജീവനക്കാരിയോട് മോശമായി സംസാരിച്ചയാളെ നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തു. അരുവിക്കര വട്ടക്കുളം ഹരിജൻ കോളനിയിൽ ബി നമ്പർ 34ൽ താമസിക്കുന്ന സുരേഷി (45) നെയാണ് നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


ഇക്കഴിഞ്ഞ ഏഴാം തീയതി ആയിരുന്നു സംഭവം. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വാർഡിൽ ചികിത്സയിലായിരുന്നയാളുടെ രക്തം എടുക്കുന്നതിനെപ്പറ്റി ചോദിച്ച ആശുപത്രി ജീവനക്കാരിയോട് മോശമായി സംസാരിക്കുകയും ചീത്ത വിളിക്കുകയും കൃത്യനിർവഹണത്തെ തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു.

Post a Comment

0 Comments