Recent-Post

വൃദ്ധ സദനത്തിലെ അമ്മമാർക്ക് സ്നേഹത്തിന്റെ ഓണ സമ്മാനവുമായി നെടുമങ്ങാട് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ



നെടുമങ്ങാട്: വൃദ്ധ സദനത്തിലെ അമ്മമാർക്ക് സ്നേഹത്തിന്റെ ഓണ സമ്മാനവുമായി നെടുമങ്ങാട് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റ്. എൻഎസ്എസ് യൂണിറ്റ് മദർ തെരേസ ഓൾഡ് ഏജ് ഹോം സന്ദർശിക്കുകയും ഓണപ്പുടവകളും ഭക്ഷണ സാമഗ്രികളും നൽകി.


 



കുടുംബത്തിൽ നിന്ന് അവഗണിക്കപ്പെട്ട അമ്മമാരുടെ സങ്കടങ്ങൾക്കൊപ്പം പങ്കു ചേർന്ന് അവരോടൊപ്പം ഓണപ്പാട്ടുകളും കളികളുമായി ഒത്തുചേർന്ന നിമിഷം ജീവിതത്തിലെ അസുലഭ നിമിഷങ്ങളായി മാറിയെന്ന് എൻഎസ്എസ് യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു.


Post a Comment

0 Comments