Recent-Post

നെടുമങ്ങാട് ബി ആർ സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



 

നെടുമങ്ങാട്: പൊതു വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ്, സമഗ്ര ശിക്ഷാ കേരളം എന്നിവ സംയുക്തമായി നെടുമങ്ങാട് ബി ആർ സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വച്ച് സംഘടിപ്പിച്ചു. നെടുമങ്ങാട് പാലോട് ,കാട്ടാക്കട എന്നീ മൂന്ന് ബി.ആർ സിയിലെ വിഭിന്നശേഷി കുട്ടികൾക്കാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. മെഡിക്കൽ ക്യാമ്പ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി ഉദ്ഘാടനം ചെയ്തു.



സമഗ്ര ശിക്ഷാ കേരളം വിഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന് വേണ്ടി വളരെയേറെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. അതിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു പ്രവർത്തനമാണ് മെഡിക്കൽ ക്യാമ്പ്. പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സഹായ ഉപകരണം വിതരണം ചെയ്യുന്നതിനും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും അർഹതയുള്ള കുട്ടികളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതെന്നു സംഘാടകർ പറഞ്ഞു.


ബി ആർ സി നെടുമങ്ങാട് ട്രെയിനർ ജ്യോതിസ് മതി അധ്യക്ഷത വഹിച്ച chadangil ബി.പി.സി ഇൻ ചാർജ്ജ് വി .ഗംഗ സ്വാഗതം ആശംസിച്ചു. സമഗ്ര തിരുവനന്തപുരം ശിക്ഷാ കേരളം ഡി.പി. ഒ ശ്രീകുമാരൻ പദ്ധതി വിശദീകരണം നടത്തി. ബി.ആർ.സി പാലോട് ട്രെയിനർ പ്രിയ നന്ദി പറഞ്ഞു.

Post a Comment

0 Comments