


വനത്തിനും വന്യജീവികളുടെ നിലനില്‍പ്പിനും ഭീഷണിയായ പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണം. ഈ പശ്ചാത്തലത്തിലാണ് എക്കോടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടത്. കുളത്തൂപ്പുഴയും തെന്മലയും ഉള്‍പ്പെടുന്ന വലിയ ടൂറിസം പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പരിസ്ഥിതിസൗഹൃദ അന്തരീക്ഷം ഒരുക്കേണ്ടതുണ്ട്. വകുപ്പിലെ ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് പ്രധാനം.

വനം വകുപ്പിന്റെ പ്രവര്‍ത്തനവൈവിദ്ധ്യവത്കരണവും ഉദ്ദേശിക്കുന്നു. വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് ജനത്തെ സംരക്ഷക്കേണ്ട ചുമതല വകുപ്പ് നിര്‍വഹിച്ചുപോരുകയാണ്. ജനങ്ങളുടെ പൂര്‍ണതോതിലുള്ള സഹകരണമാണ് സുപ്രധാനമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
പി എസ് സുപാല്‍ എം എല്‍ എ അധ്യക്ഷനായി.
മുൻ വനം മന്ത്രി കെ. രാജു മുഖ്യ അതിഥിയായി. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസറ്റ് കണ്‍സര്‍വേറ്ററും വനം വകുപ്പ് മേധാവിയുമായ ഗംഗാസിംഗ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ.ഗോപന്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി ജയപ്രസാദ്, അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ. എല്‍ ചന്ദ്രശേഖര്‍, പ്രമോദ് ജി. കൃഷ്ണന്‍, ചീഫ് ഫോറസ്‌ററ് കണ്‍സേര്‍വേറ്റര്‍മാരായ ഡോ. സഞ്ജയൻ കുമാർ, ജെ. ജസ്റ്റിൻ മോഹൻ, തിരുവനന്തപുരം ഡിഎഫ്ഓ കെ എ പ്രദീപ് കുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനഭാരവാഹികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.