Recent-Post

നെടുമങ്ങാട്ട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു



 

നെടുമങ്ങാട്: പതിനൊന്നാംകല്ലിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കടയ്ക്കൽ മെഷീൻകുന്ന് സ്വദേശി മോഹനൻ (54) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. നെടുമങ്ങാട് ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.

 



നെടുമങ്ങാട് ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസും തിരുവനന്തപുരം ഭാഗത്ത് പോകുകയായിരുന്ന ബൈക്കും ആണ് കൂട്ടിയിടിച്ചത്. പതിനൊന്നാംകല്ലിൽ നിന്നും നെടുമങ്ങാട് ടൗണിലേക്ക് പ്രവേശിക്കുന്നതിനിടെ ബസിൽ മോഹനൻ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് പേർക്ക് പരുക്ക് പറ്റി.



Post a Comment

0 Comments