Recent-Post

മഅദിൻ സി എം ക്യാമ്പസിൽ സ്വാതന്ത്യദിനം വിപുലമായി ആഘോഷിച്ചു



നെടുമങ്ങാട്
: വാളിക്കോട് മഅ്ദിൻ സി എം കാമ്പസിൻ്റെ നേതൃത്വത്തിൽ രാജ്യത്തിൻ്റെ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. സ്വാതന്ത്യദിന ക്വിസ് മത്സരങ്ങൾ, പ്രഭാഷണങ്ങൾ, കൊളാഷ് പ്രദർശനം, സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടൽ തുടങ്ങിയ വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളാണ് സംഘടിപ്പിച്ചത്.



വാളിക്കോട് ജംഗ്ഷനിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടി എസ് വൈ എസ് സംസ്ഥാന കൗൺസിൽ അംഗം സുധീർ വഴിമുക്ക് ഉദ്ഘാടനം ചെയ്തു. നസീർ അദനി അധ്യക്ഷത വഹിച്ചു. ഷംനാദ് വാളിക്കോട് പതാക ഉയർത്തി. മഅദിൻ സി എം ക്യാമ്പസ് ഡയറക്ടർ സക്കരിയ അദനി മുഖ്യ പ്രഭാഷണം നടത്തി.

Post a Comment

0 Comments