Recent-Post

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വട്ടപ്പാറ സ്വദേശിക്ക് കഠിന തടവും വിധിച്ചു


 

വട്ടപ്പാറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വട്ടപ്പാറ സ്വദേശിക്ക് കഠിന തടവും വിധിച്ചു. വേറ്റിനാട് സ്വദേശി ഷൈജു (33)ന് 20 വർഷം കഠിന തടവും 35,000 രൂപ പിഴയും ലഭിച്ചത്. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി സുധീഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


പിഴ തുക അടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കാനും പിഴ തുക അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു. വട്ടപ്പാറ പോലീസ് 2016 ൽ ആണ് കേസ് റജിസ്റ്റർ ചെയ്തത്. കേസിൽ 25 സാക്ഷികളിൽ 21 പേരെ വിസ്തരിച്ചു. 25 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി ഹാജരായി.

  

Post a Comment

0 Comments