Recent-Post

ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് തോട്ടിലേക്കു വീണ് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു



കാട്ടാക്കട: നെടുമങ്ങാട് റോഡിൽ സിവിൽ സ്റ്റേഷനിലേക്കു പോകുന്ന ഭാഗത്തെ കൊടുംവളവിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് തോട്ടിലേക്കു വീണ് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. കുഴയ്ക്കാട് തേവറക്കുഴി മാധവി ഭവനിൽ ലതകുമാരി(54), മകൾ സുരജിത(27) എന്നിവർക്കാണ് പരിക്കേറ്റത്. സുരജിതയുടെ കൈയ്ക്ക് പൊട്ടലുണ്ട്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. പൂവച്ചലിലേക്കു പോയ ഓട്ടോറിക്ഷയാണ് ചന്ത കഴിഞ്ഞുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട് തോട്ടിലേക്കു വീണത്. വഴിയാത്രക്കാരും സ്ഥലവാസികളും ചേർന്നാണ് ഡ്രൈവറെയും യാത്രക്കാരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് അയച്ചത്. ഇറക്കവും കൊടുംവളവുമായ ഇവിടെ അപകടങ്ങൾ പതിവാകുകയാണ്.


Post a Comment

0 Comments