Recent-Post

അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിലെ ബാലികയ്ക്ക് വിദ്യാഭ്യാസ സാഹചര്യം ഒരുക്കി ആനാട് ശ്രീനാരായണ ഹയർ സെക്കന്ററി സ്‌കൂൾ



 

നെടുമങ്ങാട്: മാസങ്ങൾക്കു മുമ്പ് തൊഴിൽ തേടി കേരളത്തിൽ എത്തിയ ആസാമി ബാലികയ്ക്ക് വിദ്യാഭ്യാസ സാഹചര്യം ഒരുക്കി ആനാട് ശ്രീനാരായണ ഹയർ സെക്കന്ററി സ്‌കൂൾ മാനേജ്മെന്റ്. ആനാട് ശക്തിപുരത്തുള്ള ഹോളോബ്രിക്സ് യൂണിറ്റിൽ പണിയെടുക്കുന്ന ആസാമിൽ നിന്നെത്തിയ മൂന്നു പേരടങ്ങുന്ന കുടുംബത്തിലെ പതിനൊന്നു വയസ്സുകാരി റോബിന് കക് ലറിയ്ക്കാണ് വിദ്യാഭ്യാസ സാഹചര്യം ഒരുക്കിനൽകിയത്. വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കി നൽകിയ ആനാട് എസ് എൻ വി എച്ച്എസ്എസിലെ സ്കൂൾ മാനേജ്മെന്റ് നാട്ടുകാരുടെ പ്രശംസക്ക് പാത്രമാകുന്നു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


സ്കൂൾ ആവശ്യത്തിനായി ഹോളോബ്രിക്സ് എടുക്കുന്നതിനായി സ്കൂളിന് സമീപമുള്ള ഹോളോബ്രിക്സ് യൂണിറ്റിൽ എത്തിയ സ്കൂൾ അധികാരികൾ ആണ് ഒറ്റപ്പെട്ട് നിൽക്കുന്ന റോബിനയെ ശ്രദ്ധയിൽ പെട്ടത്. ഉടനെ തന്നെ തൊഴിലാളികളായ രക്ഷകർത്താക്കളുമായി ബന്ധപ്പെടുകയും പതിനൊന്നു വയസ്സുകാരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു, എന്നാൽ ആസാമി ഭാഷവശമഇല്ലാതിരുന്ന സ്കൂൾ അധികൃതർ അടുത്ത ദിവസം സ്കൂളിലെ ഹിന്ദി ഭാഷ വശമുള്ള സ്‌കൂൾ അധികൃതരും ചേർന്ന് ഹോളോബ്രിക്സ് യൂണിറ്റിൽ എത്തി കുട്ടിയുടെ രക്ഷകർത്താക്കളുമായി സംസാരിക്കുകയും പഠിക്കാൻ താല്പര്യം ഉള്ള വിവരം മനസ്സിലാക്കി സ്കൂൾ അധികാരികൾ റോബിനയെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു വന്നു ഭക്ഷണപദാർത്ഥങ്ങളും, മധുരവും വസ്ത്രങ്ങളും മറ്റു പഠനോപകരണങ്ങളും നൽകി. അഞ്ചാം ക്ലാസിൽ പ്രവേശനം നൽകുകയും ചെയ്തു. സ്കൂളിലെത്തിയ റോബിനായെ പ്രഥമ അധ്യാപകരും മറ്റ് സ്‌കൂൾ അധികൃതരും ചേർന്നു സ്വീകരിച്ചു.


ക്ലാസിലെ മറ്റ് സഹപാഠികളെ കണ്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് അറച്ചറച്ചു കൈകൊടുത്ത റോബിനയെ പതിയെ പതിയെ ഭാഷ യുടെ അതിർവരമ്പുകൾ മറന്നു സന്തോഷവതി ആകുകയും പിന്നീട് അവരുമായി കൂടുതൽ ചങ്ങാത്തത്തിലായി പുതിയ ഒരു ലോകം കീഴടക്കിയ പ്രതിനിധിയായിരുന്നു അവൾക്ക്. മലയാള ഭാഷ ഉൾപ്പെടെ പഠിപ്പിക്കുന്നതിനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി ഒരു ടീച്ചറെ തന്നെ ഇപ്പോൾ സ്കൂൾ അധികാരികൾ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
 

ആനാട് ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി വിദ്യാഭ്യാസ പുരോഗതി കൈവരിക്കുന്നതിനുള്ള വേണ്ടുന്ന എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്നതിന് സ്കൂൾ മാനേജ്മെന്റിനൊപ്പം, അധ്യാപകരും പിടിഎയും വളരെയധികംപ്രാധാന്യം നൽകുന്നുണ്ട്. വർഷങ്ങളായി സ്കൂൾ പ്രവർത്തിക്കുന്ന സമീപപ്രദേശത്തിലെ ഒരു ഒരു അനാഥാലയത്തിലെ കുട്ടികളുടെ പൂർണമായ വിദ്യാഭ്യാസ ചെലവും മറ്റും ഏറ്റെടുത്ത് നടത്തിവരുന്നതിന് പ്രത്യേക പ്രാധാന്യമാണ് സ്കൂൾ സ്‌കൂൾ മാനേജ്‌മന്റ് നൽകുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ജോലിക്കായി എത്തുന്ന കുടുംബങ്ങളിലെ പഠിക്കാൻ തയ്യാറാക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് വിദ്യാഭ്യാസം നൽകുവാൻ എന്തൊക്കെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും തയ്യാറാണെന്നാണ് സ്‌കൂൾ മാനേജ്‌മന്റ് അറിയിച്ചു.

Post a Comment

0 Comments