Recent-Post

നഗരസഭ പ്രദേശത്തെ തെരുവുനായ പ്രശ്നം പരിഹരിക്കാനായി എബിസി പദ്ധതിക്ക് തുടക്കമായി



 

നെടുമങ്ങാട്: നഗരസഭ പ്രദേശത്തെ തെരുവുനായ പ്രശ്നം പരിഹരിക്കാനായി എബിസി (ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം) പദ്ധതിക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ പദ്ധതി ഉദ്ഘാടനം ചെയ്തു.


ഗവൺമെൻറ് അംഗീകൃത സംഘടനയായ വിഴിഞ്ഞം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷൻ്റെ സഹായത്തോടെയാണ് തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നത്. ശനിയാഴ്ച ടൗൺ വാർഡിൽ നിന്നും 8 നായ്ക്കളെയാണ് പ്രത്യേക പരിശീലനം നേടിയ സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷൻ ജീവനക്കാർ പിടികൂടിയത്. ആരംഭ ഘട്ടത്തിൽ 50 തെരുവുനായ്ക്കളെയാണ് വന്ധ്യംകരണത്തിന് വിധേയമാക്കുന്നത് .ശസ്ത്രക്രിയയ്ക്ക് ശേഷം ആവശ്യമായ പരിചരണങ്ങളും പേവിഷബാധയ്ക്കെതിരായ വാക്സിനേഷനും നൽകിയിട്ടാണ് നിശ്ചിത ദിവസത്തിനു ശേഷം ഇവയെ പിടിച്ച സ്ഥലത്തുതന്നെ തിരിച്ചുവിടുന്നത്. ഈ വർഷം നഗരസഭ പ്രദേശത്തെ 250 തെരുവ് നായ്ക്കളെ പേവിഷബാധ ക്കെതിരായ വാക്സിനേഷന് വിധേയമാക്കാൻ വേണ്ടി പദ്ധതി രൂപീകരിച്ചിട്ടുണ്ട്.

'വൈസ്ചെയർമാൻ എസ് രവീന്ദ്രൻ, വാർഡ് കൗൺസിലർമാരായ സിന്ധു കൃഷ്ണകുമാർ, പുലിപ്പാറ കൃഷ്ണൻ, ബിജു എൻ, നെടുമങ്ങാട് വെറ്ററിനറി പോളി ക്ലിനിക്കിലെ സീനിയർ വെറ്റിനറി സർജൻ ഡോ.സീമ ജെ, വെറ്ററിനറി സർജൻ ഡോ.അഖില ജി എം, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീലാൽ, അറ്റൻഡർ സിബു എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments