Recent-Post

അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ ഹെഡ്‌മാസ്‌റ്റർ വിജിലൻസ് പിടിയിൽ

കോട്ടയം: അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ ഹെഡ്‌മാസ്‌റ്റർ വിജിലൻസ് പിടിയിൽ. കോട്ടയം ചാലുകുന്ന് സിഎൻഐ എൽപി സ്‌കൂൾ ഹെഡ്‌മാസ്റ്റർ സാം ജോൺ ടി തോമസാണ് വിജിലൻസിന്റെ പിടിയിലായത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 

Also Read..... അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹെഡ്മാസ്റ്ററേയും എ ഇ ഒ യെയും സസ്പെൻഡ് ചെയ്തു

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മറ്റൊരു സ്‌കൂളിലെ അധ്യാപികയുടെ സർവീസ് റെഗുലറൈസ് ചെയ്തു കൊടുക്കുന്നതനായി എഇഒയ്ക്ക് നൽകുന്നതിനെന്ന പേരിലാണ് ഇദ്ദേഹം 10000 രൂപ കൈക്കൂലി വാങ്ങിയത്. ഇതിനിടെയിലാണ് വിജിലൻസ് സംഘം ഇദ്ദേഹത്തെ പിടികൂടിയത്.

കൈക്കൂലി ആവശ്യപ്പെട്ട വിവരം കോട്ടയം സ്വദേശിയായ അധ്യാപിക വിജിലൻസിനെ അറിയിക്കുകയായിരുന്ന‌ു. തുടർന്ന് ഫിനോഫ്‌തലിൻ പൗഡർ പുരട്ടിയ പണം നൽകി പ്രതിയെ അറസ്‌‌റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് പണവും കണ്ടെടുത്തുകോട്ടയം: അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ ഹെഡ്‌മാസ്‌റ്റർ വിജിലൻസ് പിടിയിൽ. കോട്ടയം ചാലുകുന്ന് സിഎൻഐ എൽപി സ്‌കൂൾ ഹെഡ്‌മാസ്റ്റർ സാം ജോൺ ടി തോമസാണ് വിജിലൻസിന്റെ പിടിയിലായത്.

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മറ്റൊരു സ്‌കൂളിലെ അധ്യാപികയുടെ സർവീസ് റെഗുലറൈസ് ചെയ്തു കൊടുക്കുന്നതനായി എഇഒയ്ക്ക് നൽകുന്നതിനെന്ന പേരിലാണ് ഇദ്ദേഹം 10000 രൂപ കൈക്കൂലി വാങ്ങിയത്. ഇതിനിടെയിലാണ് വിജിലൻസ് സംഘം ഇദ്ദേഹത്തെ പിടികൂടിയത്.

കൈക്കൂലി ആവശ്യപ്പെട്ട വിവരം കോട്ടയം സ്വദേശിയായ അധ്യാപിക വിജിലൻസിനെ അറിയിക്കുകയായിരുന്ന‌ു. തുടർന്ന് ഫിനോഫ്‌തലിൻ പൗഡർ പുരട്ടിയ പണം നൽകി പ്രതിയെ അറസ്‌‌റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് പണവും കണ്ടെടുത്തു..

Post a Comment

0 Comments