
ആനാട്: കുടുംബ വഴക്കിനിടയിൽ അടിപിടി കൂടുകയും വീട്ടുകാരെ ചീത്ത വിളിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആനാട് നാഗച്ചേരി കല്ലടക്കുന്നിൽ എ എൽ ഭവനിൽ ആകാശ് (26) വിതുര മര്ത്ഥമല്ല അടിപ്പറമ്പ് അജി ഭവനിൽ അജി (52) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക


ഇക്കഴിഞ്ഞ പതിനാറിന് രാത്രി ഏഴരയോടെ നാഗച്ചേരി കല്ലടക്കുന്ന് സ്വദേശിനിയായ യുവതിയെ തടഞ്ഞു നിർത്തി ചീത്ത വിളിക്കുകയും തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. പിതാവിനെ സംരക്ഷിക്കുന്നതിനുള്ള വാക്കുതർക്കം മൂലമുള്ള വിരോധമാണ് നരഹത്യ ശ്രമത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. പരാതിക്കാരിയുടെ ഭർത്താവിന്റെ സഹോദരനാണ് രണ്ടാം പ്രതിയായ അജി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.