Recent-Post

പൊൻമുടി പാതയിൽ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് ചരിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു



 

പൊൻമുടി: പൊൻമുടി സന്ദ‌ർശിച്ച് മടങ്ങവേ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് ചരിഞ്ഞ് സംഘത്തിലെ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പൊൻമുടി രണ്ടാം വളവിന് സമീപമായിരുന്നു അപകടം. കാർ കുഴിയിലേക്ക് പതിച്ച് തിട്ടയിൽ ഇടിച്ചുനിന്നതിനാൽ വൻ അപകടം ഒഴിവായി. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


വെങ്ങാനൂർ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരാണ് കാറിലുണ്ടായിരുന്നത്. പൊൻമുടി പൊലീസും വനപാലകരും സ്ഥലത്തെത്തി പരിക്കേറ്റവരെ വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. രണ്ടാംവളവിൽ കഴിഞ്ഞദിവസവും ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു.
 


പൊന്മുടിയിലേക്ക് എത്തുന്ന സഞ്ചാരികളിൽ പലരും അമിത വേഗത്തിലും അപകടകരമായ രീതിയിലുമാണ് പൊന്മുടിയിലേക്ക് വാഹനവുമായി വരുന്നതും പോകുന്നതും. ഇതിനൊരു നടപടിയുണ്ടാകണമെന്നാണ് ഇവിടേക്ക് കുടുംബങ്ങളുമായി എത്തുന്നവരുൾപ്പെടെയുള്ള സഞ്ചാരികളുടെ ആവശ്യം.

Post a Comment

0 Comments