Recent-Post

നന്ദിയോട്ട് ആദിവാസി യുവതിയുടെ മരണം: പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ കേസ് എടുത്തു



 

തിരുവനന്തപുരം: നന്ദിയോട് പച്ചമല കിടാരക്കുഴിയിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതി പി.എസ്.സി മുഖേന അധ്യാപികയായി നിയമന ഉത്തരവ് ലഭിച്ച് ജോലിയിൽ പ്രവേശിക്കാനിരിക്കെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു എന്ന മാധ്യമവാർത്തയെ തുടർന്ന് പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അന്വേഷിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നെടുമങ്ങാട് ഡി.വൈ.എസ്.പിക്കും ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർക്കും നിർദേശം നൽകി. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


യുവതിye kazhinja ദിവസമാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി രേഷ്മയെ കാണാത്തതിനെ തുടർന്ന് തിരക്കുന്നുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ വീടിനുള്ളിൽ നിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് മുറി തുറന്നു നോക്കുമ്പോഴാണ് ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. നന്ദിയോട് പച്ചമല കിടാരക്കുഴി രേഷ്മ ഭവനിൽ രേഷ്മ (31) ആണ് മരിച്ചത്. മുറിക്കുള്ളിൽ ഒറ്റയ്ക്കിരിക്കുന്ന സ്വഭാവം രേഷ്മയ്ക്ക് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച നന്ദിയോട് പാലുവള്ളി ഗവ. യുപിഎസിൽ അധ്യാപികയായി പ്രവേശിക്കാൻ ഇരിക്കവേയാണ് സംഭവം. ഭർത്താവ് അനൂപ് ഇടുക്കിയിൽ ജോലി സംബന്ധമായി പോയിരുന്നു.


Post a Comment

0 Comments