Recent-Post

മലയോര മേഖലയിൽ കാറ്റും മഴയും

നെടുമങ്ങാട്: മലയോര മേഖലയിൽ ശക്തമായ മഴ യും കാറ്റും. രാത്രി പതിനൊന്നരയോടെ തുടങ്ങിയ മഴ പുലരുവോളം നീണ്ടുനിന്നു. ശക്തമായ കാറ്റു വീശുന്നത് മലയോര മേഖലയിലുള്ളവർക്ക് ആശങ്കയുളവാക്കുന്നു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. വെള്ളക്കെട്ടും രൂക്ഷമാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


രാത്രികാല യാത്രകൾ ഒഴിവാക്കണം, മലയോര മേഖലകളിലേക്കുള്ള യാത്രകളും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കും ഉള്ള യാത്രകളും ജനങ്ങൾ ഒഴിവാക്കണം. നദികളുടെ തീരത്ത് മീൻപിടിക്കാനോ വെള്ളം കയറുന്നത് കാണാണോ പോകരുത്. പൊന്മുടി, കല്ലാർ, മീൻമൂട്ടി, മങ്കയം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

Post a Comment

0 Comments