തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി തൽക്കാലം മുന്നോട്ട് പോകാനില്ലെന്നും, എന്നാൽ ഒരു കാലം ഇതിന് അനുമതി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിക്കാത്തത് തടസമാണ്. കെ റെയിൽ ഇടതു സർക്കാർ മാത്രം വിചാരിച്ചാൽ നടപ്പിലാക്കാൻ കഴിയില്ല. എന്നാൽ, ഒരുനാൾ അനുമതി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

കേന്ദ്രം ഇപ്പോൾ അനുകൂലമായി പ്രതികരിക്കുന്നില്ല. കണ്ണൂർ വിമാനത്താവളം വികസിക്കാത്തത് കേന്ദ്ര സർക്കാരിന്റെ നയം മൂലമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പുതിയ സർവീസുകൾ അനുവദിക്കില്ലെന്ന് പറയുന്നത് കേന്ദ്രത്തിന് പ്രത്യേക സുഖം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നും ഏശാതിരിക്കുമ്പോൾ കൂടുതൽ വാശിയോടെ ഇറങ്ങുകയാണ് കേന്ദ്രം. കെ റെയിലിനെ എതിർത്തവർ വന്ദേഭാരത് വന്നപ്പോൾ കാണിച്ചത് എന്താണ്? ജനമനസാണ് വന്ദേഭാരത് വന്നപ്പോൾ കണ്ടതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

പോലീസിൽ വളരെ ചെറിയ വിഭാഗം ജനകീയസേന എന്ന മനോഭാവത്തിന് ചേരാത്ത രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ ഉള്ളവരെ സേനയിൽ നിന്ന് ഒഴിവാക്കുന്ന നടപടി എടുത്തുവരുന്നുണ്ട്. പോലീസ് സേനയുടെ അച്ചടക്കത്തിൽ വിട്ടുവീഴ്‌ച ഉണ്ടാകാൻ പാടില്ല. ദുഷ്‌പ്രവൃത്തി ഒരാളിൽ നിന്ന് ഉണ്ടായാൽ അത് പോലീസിന്റെ ആകെ പ്രവൃത്തിയായി സമൂഹം വിലയിരുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.