Recent-Post

നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം



വെഞ്ഞാറമൂട്: ആറ്റിങ്ങൽ - വെഞ്ഞാറമൂട് റോഡിൽ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക   


വെഞ്ഞാറമൂട് ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയും കാർ നീങ്ങി വന്ന് ഒരു ഓട്ടോയിലും സ്കൂട്ടിയിലും ഇടിച്ചുമാണ് അപകടം ഉണ്ടായത്. കാറിലും ഓട്ടോയിലും സ്കൂട്ടിയിലും ആൾക്കാർ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവായി. ബസ്സിൽ കുറച്ച് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ട് പേർക്ക് നിസ്സാരപരിക്ക് പറ്റി.


Post a Comment

0 Comments