Recent-Post

വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേരെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു



 

നെടുമങ്ങാട്: വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വട്ടിയൂർക്കാവ് ഇലിക്കോട് ടി.എം.വി. നഗർ ഹൗസ് നമ്പർ 144-ൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പള്ളിമുക്ക് മുണ്ടയ്ക്കൽ പാലത്തറ അയത്തിൽ ഫാത്തിമ മൻസിലിൽ എൻ.സൈദലി (23), സുഹൃത്ത് കൊല്ലം പള്ളിമുക്ക് മുണ്ടയ്ക്കൽ മണക്കാട് വയൽമാളിക പുരയിടം വീട്ടിൽ എസ്.അമീർ ഷാജഹാൻ (27) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


കഴിഞ്ഞ 12-ാം തീയതി വെളുപ്പിനാണ് സംഭവം. നെടുമങ്ങാട് മഞ്ച സ്വദേശിയായ ഗോകുലിന്റെ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന മോട്ടോർ ബൈക്ക് വെളുപ്പിന് ഇരുവരും ചേർന്ന് മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഇരുവരും ഒളിവിൽപ്പോയി.


റൂറൽ എസ്.പി. ശിൽപ്പാ ദേവയ്യക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഡിവൈ.എസ്‌.പി. ബൈജു കുമാറിന്റെ നേതൃത്വത്തിൽ സി.ഐ. ശ്രീകുമാരൻ നായർ, എസ്.ഐ.മാരായ പ്രദീപ്, ശ്രീലാൽ, ചന്ദ്രശേഖരൻ, സുജിത്ത്, മനോജ്, സി.പി.ഒ.മാരായ ശ്രീജിത്ത്, അഖിൽകുമാർ, ശരത്ത്ചന്ദ്രൻ, വൈശാഖ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments