
പാലോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ടുമാസമായി വീട്ടില്‍ കഴിയുന്ന ആള്‍ക്ക് ഹെല്‍മറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. പെരിങ്ങമല സ്വദേശി അനില്‍കുമാറിനാണ് പിഴ ചുമത്തിയത്. വാഹനാപകടത്തില്‍ തുടയെല്ല് പൊട്ടി എട്ടുമാസമായി ചികിത്സയില്‍ കഴിഞ്ഞുവരുന്ന അനില്‍കുമാറിനാണ് പിഴ ചുമത്തിയത്. പിഴ സന്ദേശത്തില്‍ അഞ്ഞൂറു രൂപ പിഴയടക്കണമെന്നാണ് നിര്‍ദേശം. സംഭവത്തില്‍ പരാതി നല്‍കുമെന്ന് അനില്‍ കുമാര്‍ പറഞ്ഞു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

പിഴ സന്ദേശത്തില്‍ കാണിക്കുന്ന ചിത്രത്തിലുള്ള വാഹനം അനില്‍കുമാറിന്റെ അല്ല. സ്‌കൂട്ടറില്‍ രണ്ടു പേര്‍ സഞ്ചരിക്കുന്ന ചിത്രമാണ് പിഴ സന്ദേശത്തില്‍ ഉള്ളത്. എന്നാല്‍ അനില്‍കുമാറിന്റേത് ഹോണ്ട ബൈക്കാണ് വാഹനം. ചിത്രത്തില്‍ രണ്ടു പേരും ഹെല്‍മറ്റ് ധരിച്ചിട്ടില്ല. പത്തനംതിട്ട ഏനാത്ത് ഭാഗത്ത് വെച്ച് നിയമലംഘനം നടത്തയതായാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ എട്ടുമാസമായി വാഹനപകടത്തില്‍ പരിക്കേറ്റ് പുറത്തുപോലും ഇറങ്ങാന്‍ കഴിയാതെ വീട്ടില്‍ കഴിഞ്ഞുവരികയാണ് അനില്‍കുമാര്‍.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.