
ഭക്ഷ്യ ധാന്യങ്ങൾക്ക് ക്ഷാമമാണെന്ന പ്രചാരണം വസ്തുതാപരമല്ലെന്ന് വ്യക്തമാക്കി ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ.
ജി ആർ അനിൽ. നെടുമങ്ങാട് റേഷൻ ഡിപ്പോ ഗോഡൗണിലും സപ്ലൈകോ പീപ്പിൾസ് ബസാറിലും മന്ത്രി മിന്നൽ പരിശോധന നടത്തി. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക


വൻപയർ, ജീരകം, സബ്സിഡി ഇനത്തിലുള്ള മുളക് എന്നിവ ഒഴിച്ചാൽ ബാക്കി ഇനങ്ങൾ എല്ലാം നിലവിൽ ലഭ്യമാണ്. വടക്കേ ഇന്ത്യയിലെ മഴയും മറ്റു പല കാരണങ്ങളും കൊണ്ടാണ് ചുരുക്കം ചില ഇനങ്ങൾ ടെണ്ടർ നടപടി പൂർത്തിയായിട്ടും വരാൻ താമസിക്കുന്നത്. ഈ സാധനങ്ങൾ ഗോഡൗണുകളിൽ എത്തുന്ന മുറയ്ക്ക് കാലതാമസം കൂടാതെ എത്രയും പെട്ടെന്ന് വിതരണം നടത്തണമെന്ന് മന്ത്രി ബന്ധപ്പെട്ട ഡിപ്പോ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിലെ മറ്റു ഡിപ്പോകളും ഉടൻ സന്ദർശിച്ച് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുമെന്നും ജിആർ അനിൽ വിശദമാക്കി.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.