Recent-Post

ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം സൂക്ഷിച്ചു വിൽപ്പന നടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു


നെടുമങ്ങാട്: ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം സൂക്ഷിച്ചു വിൽപ്പന നടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. പുലിപ്പാറ നരിച്ചിലോട് ഗോപിക ഭവനിൽ ഗോപകുമാരൻ നായർ (48) ആണ് എക്‌സൈസിന്റെ പിടിയിലായത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



ഇന്ന് പുലിപ്പാറ, തേവരുകുഴി ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വില്പനക്കായി സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യ വില്പനയിലൂടെ ലഭിച്ച 500/- രൂപയും പിടിച്ചെടുത്ത് അബ്കാരി നിയമ പ്രകാരം കേസെടുത്തു.


എക്‌സൈസ് പ്രൈവൻറ്റീവ് ഓഫീസർ പി ആർ രഞ്ജിത്തിന്റെ നേതൃത്വത്തിൻ നടത്തിയ പരിശോധനയിൽ പ്രിവന്റ്റീവ് ഓഫീസർ എസ് ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ സജി, ഷജിം, മഞ്ജുഷ ഡ്രൈവർ മുനീർ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.



Post a Comment

0 Comments