
കിളിമാനൂർ: യോഗക്ഷേമസഭ കിളിമാനൂർ ഉപസഭയുടെ വാർഷിക പൊതുയോഗവും വിദ്യാ പുരസ്കാര വിതരണവും നടന്നു. യോഗക്ഷേമസഭ സംസ്ഥാന ജനറൽ സെക്രട്ടറി കൊടുപ്പുന്ന പി.എൻ. കൃഷ്ണൻ പോറ്റി പരിപാടി ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക


കിളിമാനൂർ ഉപസഭാ പ്രസിഡണ്ട് എസ്. കൃഷ്ണൻ പോറ്റി അധ്യക്ഷനായിരുന്നു.യോഗക്ഷേമ സഭ ജില്ലാ ട്രഷറർ ബി. ഗോവിന്ദൻ പോറ്റി, കിളിമാനൂർ ഉപസഭാ സെക്രട്ടറി എസ്. വാമനൻ നമ്പൂതിരി, ട്രഷറർ എസ്. നാരായണൻ പോറ്റി, ജന്മഭൂമി ലേഖകൻ കിളിമാനൂർ ഗോവിന്ദൻ പോറ്റി, ജയ നാരായണരു തുടങ്ങിയവർ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അവാർഡ് നൽകി അനുമോദിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.