Recent-Post

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റയാൾ മരിച്ചു; മറ്റൊരാളിന്റെ നില ഗുരുതരമായി തുടരുന്നു


 

ആറ്റിങ്ങൽ: അഞ്ചുതെങ്ങിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച സംഭവത്തിൽ ഗുരുതര പരുക്കേറ്റവരിൽ ഒരാൾ മരിച്ചു, മറ്റൊരാളിന്റെ നില ഗുരുതരമായി തുടരുന്നു. ആറ്റിങ്ങൽ പൂവൻപാറ എസ്എൽ നിവാസിൽ ബിനു (42) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാളിന്റെ നില ഇപ്പോഴും ഗുരുതരമാണ്.



അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം ഇന്ന് വെളുപ്പിനാണ് അപകടം ഉണ്ടായത്. രാവിലെ 5 മണിയോടെ അഞ്ചുതെങ്ങ് ഭാഗത്തുനിന്നും മാമ്പള്ളിയിലേക്ക് പോയ ഓട്ടോറിക്ഷയും വർക്കല ഭാഗത്തുനിന്നും കടയ്ക്കാവൂരിലേക്ക് പോയ ഇരുചക്ര വാഹനവും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. അപകടത്തിൽ ഇരുചക്ര വാഹനത്തിൽ വന്ന രണ്ടുപേർക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ സ്വകാര്യ ആംബുലൻസ്കളിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.


Post a Comment

0 Comments