നെടുമങ്ങാട്: "പോക്സോ നിയമം അധ്യാപകർ അറിയേണ്ടത്" എന്ന വിഷയത്തിൽ അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു. നെടുമങ്ങാട് ബിആർസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി നെടുമങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എഇഒ ഇന്ദു എൽ ജി അധ്യക്ഷത വഹിച്ചു.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
നെടുമങ്ങാട് ബി ആർസിയുടെ കീഴിലുള്ള ഹയർസെക്കൻഡറി വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. പോക്സോ നിയമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് സമൂഹത്തെയും അധ്യാപകരെയും വിദ്യാർത്ഥികളെയും ബോധവാന്മാരാക്കുക എന്നുള്ളതായിരുന്നു പരിശീലന പരിപാടിയുടെ ഉദ്ദേശ്യം.
ബിപിസി ഇൻ ചാർജ് കുമാരി വി ഗംഗ സ്വാഗതവും ട്രെയിനർ ജ്യോതിസ് മതി ആശംസകളും അർപ്പിച്ചു. ബിആർസി ട്രെയിനർ അനോജ നന്ദി പ്രകാശിപ്പിച്ചു. ആർ.പി മാരായ ശ്രീലക്ഷ്മി എംപി, രേവതി ആർ പി, അനോജ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.. ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി അഡ്വക്കേറ്റ് ശ്രീ ഗോപകുമാർ അധ്യാപകർക്ക് പോക്സോ നിയമത്തെക്കുറിച്ച് ക്ലാസെടുത്തു. പരിശീലനം ലഭിച്ച അധ്യാപകർ തങ്ങളുടെ സ്കൂളുകളിലെ മറ്റ് അധ്യാപകർക്കും കുട്ടികൾക്കും പരിശീലനം നൽകുന്നതാണ്. ബിപിസി ഇൻ ചാർജ് കുമാരി വി ഗംഗ സ്വാഗതവും ട്രെയിനർ ജ്യോതിസ് മതി ആശംസകളും അർപ്പിച്ചു. ബിആർസി ട്രെയിനർ അനോജ നന്ദി പ്രകാശിപ്പിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.