Recent-Post

നെടുമങ്ങാട് സ്വദേശിയായ യൂട്യൂബ് വ്‌ളോഗർ കാർത്തിക്കിന്റെ കാർ അടിച്ചുതകർത്തു



 

നെടുമങ്ങാട്: യൂട്യൂബ് വ്‌ളോഗറുടെ കാർ അടിച്ചുതകർത്തു. നെട്ട സ്വദേശി കാർത്തിക് മണിക്കുട്ടന്റെ കാറാണ് ഒരു സംഘം ആളുകൾ ചേർന്ന് അടിച്ചുതകർത്തത്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ബൈക്കിൽ എത്തിയ 3 അംഗ സംഘം കാറിന്റെ നാലു ഭാഗത്തുമുളള ഗ്ലാസ് തല്ലിത്തകർക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന ക്യാമറയും സംഘം എടുത്തുകൊണ്ടുപോയി എന്നും മദ്യപിക്കാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിലാണ് കാർ തകർത്തതെന്ന് കാർത്തിക് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

 


കുറച്ച് നാളുകളായി മനോജ് എന്ന വിളിക്കുന്ന പട്ടാളം ഷിബു എന്നയാൾ മദ്യപിക്കാൻ പണം ചോദിക്കാറുണ്ട്. എന്നാൽ കാർത്തിക് പണം നൽകാറില്ല. വെള്ളിയാഴ്ച്ച രാത്രിയും ഇതുപോലെ പണം ആവശ്യപ്പെട്ട് പട്ടാളം ഷിബു വിളിച്ചിരുന്നു. പണം നൽകില്ലെന്ന് പറഞ്ഞതോടെ അമ്മയേയും സഹോദരിയെയും ഇയാൾ അസഭ്യം പറഞ്ഞതായി കാർത്തിക് പറഞ്ഞു. സംഭവത്തിൽ കാർത്തിക് നെടുമങ്ങാട് പോലീസിൽ പരാതി നൽകി. പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടമെന്ന് പോലീസ് പറഞ്ഞു.




Post a Comment

0 Comments