Recent-Post

ഇന്ത്യ വികസിത രാജ്യത്തിലേക്കുള്ള പ്രയാണത്തിലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ


 

വെള്ളനാട്: ഭാരതം 2047 ടുകൂടി വികസിത രാജ്യങ്ങളുടെ പട്ടികയിൽ പെടുമെന്നും അതിനുള്ള പ്രയാണത്തിലാണ് ഭാരതം എന്നും ഈ പ്രയാണത്തിൽ ഗ്രാമീണ യുവാക്കളുടെ പങ്ക് നിർണായകമാണെന്നും കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരൻ അഭിപ്രായപ്പെട്ടു. കേന്ദ്ര കായിക യുവജന മന്ത്രാലയത്തിന്റെ കീഴിലുള്ള തിരുവനന്തപുരം നെഹ്റു യുവ കേന്ദ്രയും, നാഷണൽ സർവീസ് സ്കീമും സംയുക്തമായി പുനലാൽ ഡെയിൽ വ്യൂവിൽ സംഘടിപ്പിച്ച യുവ ഉത്സവം 2023 പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



അരുവിക്കര എംഎൽഎ ജി സ്റ്റീഫൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര കമ്മ്യൂണികേഷൻ വകുപ്പ് അഡീഷണൽ ഡയറക്ടർ പളനി ചാമി ഐഎഎസ്, നാഷണൽ സർവീസ് സ്കീം റീജിനൽ ഡയറക്ടർ ജി ശ്രീധർ, പാർവതി ഐഎഎസ്, നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ, രജീഷ് കുമാർ, ഡോക്ടർ ഷൈജു ഡേവിഡ് ആൽജി, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും, മത്സരങ്ങളും, പ്രദർശനങ്ങളും സംഘടിപ്പിച്ചു.

Post a Comment

0 Comments