Recent-Post

ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ കവർന്ന നെടുമങ്ങാട് സ്വദേശി ആലപ്പുഴയിൽ പിടിയിലായി


 

ആലപ്പുഴ: ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ കവർന്നയാൾ പിടിയിൽ. പുവത്തൂർ പ്രണവം വീട്ടിൽ ദീപു(35) ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയിലായത്. സോഫ്റ്റ് വെയർ ഡവലപ്പ്മെന്റ് ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പുന്നപ്ര സ്വദേശിയിൽ നിന്നും 70 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.



കോടതിയൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.ആലപ്പുഴ സൗത്ത് ഐ എസ് എച്ച് ഒ അരുണിന്റെ നേതൃത്വത്തിൽ എസ് ഐമാരായ രജിരാജ്, അനു എസ് നായർ, ഗിരീഷ് കുമാർ, മോഹൻ കുമാർ, സി പി ഒമാരായ വിപിൻദാസ്, അംബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments