Recent-Post

നെടുമങ്ങാട് ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ഹൈസ്കൂൾ ടീച്ചർ ഒഴിവ്


നെടുമങ്ങാട്: ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ഹൈസ്കൂൾ ടീച്ചർ ഇംഗ്ലീഷ്, ഗണിതം തസ്തികകളിൽ ഓരോ താൽക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ഹൈസ്കൂൾ ടീച്ചർ ഇംഗ്ലീഷ് ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ള അപേക്ഷകർക്ക് ജൂൺ 16 ന് രാവിലെ 10.00 മണിക്കും ഹൈസ്കൂൾ ടീച്ചർ- ഗണിതം ഹൈസ്കൂൾ തലത്തിൽ ഗണിതം ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ള അപേക്ഷകർക്ക് ജൂൺ 16 ന് ഉച്ചയ്ക്ക് 01.30 മണിക്കും സ്കൂളിൽ നടക്കുന്ന അഭിമുഖപരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. യോഗ്യത സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സൽ, പകർപ്പ് എന്നിവ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക്: 0472 2812686 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.


Post a Comment

0 Comments