Recent-Post

'മാരകമായ രോഗങ്ങളും മുറിവുകളുമുള്ള തെരുവുനായകളെ ദയവധത്തിന് ഇരയാക്കും'; മന്ത്രി എംബി രാജേഷ്



തിരുവനന്തപുരം: മാരകമായി മുറിവേറ്റതും, അസുഖമുള്ളതുമായ നായകളെ കൊല്ലാമെന്ന് മന്ത്രി എം ബി രാജേഷ്. ദയാവധത്തിന് അനുവാദം ഉണ്ടെന്നും ഇത് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അപകടകാരികളായ നായകളെ കുറിച്ച് റവന്യൂ മേധാവികളെ അറിയിക്കാം. മന്ത്രിതലയോഗത്തിലാണ് തീരുമാനം. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക


നിലവിലെ കേന്ദ്രനിയമവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ എബിസി നിയമങ്ങൾ തെരുവുനായ നിയന്ത്രണത്തെ അസാധ്യമാക്കുന്നു. ഇതാരാണ് എഴുതി ഉണ്ടാക്കിയതെന്ന് അത്ഭുതം തോന്നുമെന്ന് മന്ത്രി പറഞ്ഞു. അപ്രായോഗികമായ, വലിച്ചെറിയേണ്ട നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രിമാർ ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Post a Comment

0 Comments